നെല്ലിക്കുറ്റി യുപി സ്കൂൾ വാർഷികം ആഘോഷിച്ചു
12:39 AM Jan 30, 2023 | Deepika.com
നെല്ലിക്കുറ്റി: നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൽ 59ാമത് വാർഷികാഘോഷവും വിരമിക്കുന്ന ഓഫീസ് ജീവനക്കാരൻ ബാബു ഐസക്കിനുള്ള യാത്രയയപ്പ് സമ്മേളനവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ ഉദ്ഘാടനം ചെയ്തു. ചെമ്പേരി ഫൊറോന വികാരി റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകൻ ബിജു കുറുമുട്ടം, മാനേജർ ഫാ. മാത്യു ഓലിയ്ക്കൽ, ഇരിക്കൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഗിരീഷ് മോഹൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം സോജൻ കാരാമയിൽ, ഏരുവേശി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ഷൈബി, സ്കൂൾ സീനിയർ അസിസ്റ്റന്റ് ടോം ജോസ്, സ്കൂൾ ലീഡർ ശിവാനി അനീഷ്, പിടിഎ പ്രസിഡന്റ് റോബി ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു. പ്രമുഖ ഗായകൻ സായി ജോൺ വള്ളോംകോട്ടിനെ ആദരിച്ചു.