ജൈവ വൈവിധ്യ പഠനക്യാമ്പ്
12:39 AM Jan 30, 2023 | Deepika.com
കേളകം: കേളകം ഇക്കോ-ടൂറിസം സൊസൈറ്റിയുടെയും കേളകം ഗ്രാമപഞ്ചായത്തിന്റേയും നേതൃത്വത്തിൽ കേളകം പഞ്ചായത്തിലെ വിദ്യാർഥികൾക്കായി ഏകദിന ജൈവ വൈവിധ്യ പഠന ക്യാമ്പ് സംഘടിപ്പിച്ചു. വളയംചാലിലെ ആറളം വന്യജീവി സങ്കേതത്തിൽ നടന്ന ക്യാമ്പിൽ കേളകം, അടയ്ക്കാത്തോട് ഹൈസ്കൂളുകളിലെ കുട്ടികൾ പങ്കെടുത്തു. പ്രശസ്ത പരിസ്ഥിതി ഗവേഷകൻ വി.സി. ബാലകൃഷ്ണൻ ക്ലാസുകൾ നയിച്ചു.ആറളം വന്യജീവി സങ്കേതത്തിന് അകത്തുകൂടി മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് വിവിധ വൃക്ഷങ്ങളുടെ വിളിപ്പേര്, ശാസ്ത്രനാമം മരത്തിന്റേയും പൂക്കളുടെയും കായ്കളുടെയും ചിത്രശലഭങ്ങളുടേയും പ്രത്യേകതകൾ എന്നിവ കുട്ടികൾക്ക് വിശദീകരിച്ചു. കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, കെറ്റ്സ് ഭാരവാഹികളായ പി.എം . രമണൻ, ലിജീഷ് വള്ളോക്കരി, ഇ.എസ്. സത്യൻ, എം.വി. മാത്യു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.