ഐഎൻടിയുസി കൺവൻഷൻ
12:38 AM Jan 30, 2023 | Deepika.com
ആലക്കോട്: ഐഎൻടിയുസി ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലക്കോട് ടൗണിൽ കൺവൻഷനും പ്രകടനവും നടത്തി. ആലക്കോട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നിയോജകമണ്ഡലം പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത സാജു മൂന്നാനപ്പള്ളിയുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു. സമ്മേളനം ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. കെപിസിസി അംഗം വി.പി. അബ്ദുൾ റഷീദ്, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ജിൻസ് മാത്യു, നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളി, നടുവിൽ മണ്ഡലം പ്രസിഡന്റ് ഷാജി പാണംകുഴി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷോബിൻ ചാവനാലി, ടോമി കാഞ്ഞിരക്കാട്ടുകുന്നേൽ, നിയോജക മണ്ഡലം പ്രസിഡന്റ് സാജു മൂന്നാനപ്പള്ളി എന്നിവർ പ്രസംഗിച്ചു.