നെടുമ്പാശേരി: പുളിയനം ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷം റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.എൻ.നന്ദകുമാർ അധ്യക്ഷനായി.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും കലാ-കായിക രംഗത്തെ വിജയികൾക്കുമുള്ള പുരസ്കാരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, പാറക്കടവ് പഞ്ചാ. പ്രസിഡന്റ് എസ്.വി. ജയദേവൻ, പി.പി. ജോയ്, താരാ സജീവ്, പി.ആർ. രാജേഷ്, പി. അംബിക, പ്രിൻസിപ്പൽ എം.എം. റിയാമോൾ, പ്രധാനാധ്യാപിക പി.ഒ. കൊച്ചുറാണി തുടങ്ങിയവർ സംസാരിച്ചു.
പുളിയനം സ്കൂളിൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു
12:31 AM Jan 30, 2023 | Deepika.com