ആലങ്ങാട് കുന്നേൽ പള്ളിയിൽ
ആലങ്ങാട് : ചരിത്ര പ്രസിദ്ധമായ ആലങ്ങാട് കുന്നേൽ പള്ളിയിൽ അത്ഭുതദിവ്യ ഉണ്ണീശോയുടെ തിരുനാളിന് ഇന്ന് കൊടിയേറും. വൈകിട്ട് നാലിന് കുർബാനയും തുടർന്ന് ചരിത്ര തിരുസ്വരൂപം എഴുന്നള്ളിപ്പും ഉണ്ടാകും. ഇടവക വികാരി ഫാ. ജോയി കൊലഞ്ചേരി കൊടിയേറ്റും. നാളെ പൂർണ ദിന ആരാധന ഉണ്ടായിരിക്കും. ബുധനാഴ്ച്ച വിശുദ്ധ സെബസ്ത്യാനോസിൻരെ തിരുനാൾ. വൈകീട്ട് 4.30 ന് കുർബാനയും തുടർന്ന് കുടുംബ യൂണിറ്റുകളുടെ അമ്പ് പ്രദക്ഷിണവും ഉണ്ടായിരിക്കും. ഉണ്ണീശോയുടെ തിരുനാളിന് ഒരുക്കമായി പ്രസുദേന്തി വാഴ്ച നടത്തി.
പ്രധാന തിരുന്നാൾ ദിനമായ വ്യാഴാഴ്ച്ച രാവിലെ അഞ്ചിനു കുർബാനയും തുടർന്ന് തിരുസ്വരൂപം എഴുന്നള്ളിച്ച് വെക്കലും ഉണ്ടാകും. അന്നേ ദിവസം തുടർച്ചയായി കുർബാന ഉണ്ടാകും. വൈകീട്ട് 4.30 ന് തിരുനാൾ കുർബ്ബാനയും തുടർന്ന് പ്രദക്ഷിണവും ഉണ്ടാകും. രാത്രി9.30 ന് തിരുസ്വരൂപം എടുത്തുവയ്ക്കും. ശിശുസമർപ്പണ ദിനമായ ഞായറാഴ്ച്ച 10.30 ന് ആഘോഷമായ ദിവ്യബലിയും തുടർന്ന് കുഞ്ഞുങ്ങൾക്ക് ചോറൂട്ടും ആദ്യാക്ഷരം കുറിക്കലും ഉണ്ടായിരിക്കും.
തോട്ടറ സെന്റ് മേരീസ് പള്ളിയിൽ
കാഞ്ഞിരമറ്റം: തോട്ടറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ശുദ്ധീകരണ തിരുനാൾ നാളെ കൊടിയേറും. വൈകീട്ട് അഞ്ചിന് ലദീഞ്ഞ്, കൊടിയേറ്റ്, കുർബാന, ബുധനാഴ്ച രാവിലെ 6.45 ന് ആഘോഷമായ കുർബാന, ലദീഞ്ഞ്, പ്രദക്ഷിണം പരിശുദ്ധ കുർബാനയുടെ ആശീർവാദം. വ്യാഴാഴ്ച. 6.45 ന് കുർബാന, 10 ന് ആഘോഷമായ തിരുനാൾ റാസ. തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശിർവാദം. ഉച്ചക്ക് 12.30ന് പ്രദക്ഷിണം വൈകീട്ട് ഏഴിന് തിരുവനന്തപുരം സംസ്കൃതിയുടെ നാടകം-ജീവിതപാഠം.
തിരുനാളുകൾ
12:31 AM Jan 30, 2023 | Deepika.com