തൃപ്പൂണിത്തുറ: എൽഡിഎഫ് ഭരിക്കുന്ന ഉദയംപേരൂർ പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിയുടെ ക്യാബിന് മുന്നിൽ നടത്തിയ കുത്തിയിരുപ്പ് സമരത്തിന് പിന്നാലെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭരണകക്ഷിക്കെതിരേ പ്രതിഷേധ ധർണ നടത്തി.
അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കാര്യം സാധിക്കാനും മരം വെട്ട് കേസിലെ വിജിലൻസ് അന്വേഷണം അട്ടിമറിക്കാനും വേണ്ടി നടത്തുന്ന പ്രഹസന സമരങ്ങൾ അവസാനിപ്പിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്നലെ രാവിലെ 10ന് ഉദയംപേരൂർ പഞ്ചായത്തിനു മുൻപിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ധർണ നടത്തിയത്. നടക്കാവ് റോഡിലെ മാലിന്യം നീക്കിയ വകയിൽ കരാറുകാരന് ലഭിക്കാനുള്ള 99,000 രൂപ ഭരണ സമിതി അനുവദിച്ചിട്ടും പഞ്ചായത്ത് സെക്രട്ടറി നൽകുന്നില്ലെന്ന് പറഞ്ഞാണ് കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് പഞ്ചായത്ത് പ്രസിഡന്റ് കുത്തിയിരുപ്പ് നടത്തിയത്.
ഉദയംപേരൂരിൽ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി
12:31 AM Jan 30, 2023 | Deepika.com