കളമശേരി: ഹനുമാൻ കുരങ്ങ് എന്ന ഇനത്തിൽപ്പെട്ട കുരങ്ങിനെ ഇന്നലെ കൈപ്പടമുകളിൽ കാണപ്പെട്ടു. പൊതുവേ മനുഷ്യരോട് സൗഹാർദപരമായ പെരുമാറുന്ന സ്വഭാവഗുണമുള്ള ഇനത്തിൽപ്പെട്ട ഈ കുരങ്ങ് ഉപദ്രവ സ്വഭാവം കാണിക്കാതെ ആളുകൾ നിന്ന് ബിസ്കറ്റും മറ്റും വാങ്ങിക്കഴിച്ചു.
രാവിലെ മുതൽ കൈപ്പടമുകളിൽ വീടിന്റെ മുകളിലും ചുറ്റുമതിലിലും ഇടംപിടിച്ച കുരങ്ങ് എവിടെ നിന്നാണ് ഈ പ്രദേശത്ത് എത്തിയതെന്ന് അറിയില്ല. തൊട്ടടുത്ത് എച്ച്എംടി എസ്റ്റേറ്റിലെ കാടുകളിൽ നിരധിയിനത്തിൽപ്പെട്ട പക്ഷികളും മൃഗങ്ങളും ഉണ്ട്.
രാവിലെ തന്നെ പ്രദേശവാസികൾക്ക് കൗതുക കാഴ്ചയായി മാറിയ ഹനുമാൻ കുരങ്ങ് അല്പസമയത്തിനുശേഷം മറ്റൊരിടം തേടി എങ്ങോട്ടോ പോയി.
നാട്ടുകാർക്ക് കൗതുകമായി ഹനുമാൻ കുരങ്ങ്
12:31 AM Jan 30, 2023 | Deepika.com