ആലുവ: ചൂണ്ടി ഭാരതമാത കോളജ് ഓഫ് കൊമേഴ്സ് ആൻഡ് ആർട്സിൽ പിജി ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സിന്റെയും ഐക്യുഎസിയുടെയും സംയുക്താഭിമുഖ്യത്തിൽ ഗ്രോബെത്തിക്സ് ജനീവ സ്വിറ്റ്സർലന്റിന്റെ സഹകരണത്തോടെ അന്തർദേശീയ സെമിനാർ നടത്തി. എത്തിക്സ് ഇഷ്യൂസ് ഇൻ ഹയർ എഡ്യൂക്കേഷൻ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ അന്തർദേശീയ സെമിനാർ കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് പുതുശേരി ഉദ്ഘാടനം ചെയ്തു.
തായ്ലൻഡ് അസംപ്ഷൻ യൂണിവേഴ്സിറ്റിയിലെ സീനിയർ അധ്യാപകൻ ഡോ. ദിനേശ് എലൻഗോ വിഷയം അവതരിപ്പിച്ചു സംസാരിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സിബി മാത്യു, ഗ്രോ ബെത്തിക്സ് നാഷണൽ ഓഫീസർ വി. റെജൂള, കൊമേഴ്സ് പിജി ഡിപ്പാർട്ട്മെന്റ് എച്ച്ഒഡി ഡോ. സിബില പയസ് ഫെർണാണ്ടസ്, ഐക്യുഎസി കോ-ഓർഡിനേറ്റർ പ്രഫ. ജോ പീറ്റർ എന്നിവർ പ്രസംഗിച്ചു.
ചൂണ്ടി ഭാരതമാത കോളജിൽ അന്തർദേശീയ സെമിനാർ
12:31 AM Jan 30, 2023 | Deepika.com