സു​ഭാ​ഷ് പാ​ർ​ക്കി​ൽ നേ​താ​ജി​യു​ടെ പ്ര​തി​മ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഫോ​ർ​വേ​ഡ് ബ്ലോ​ക്ക്

12:31 AM Jan 30, 2023 | Deepika.com
ആ​ലു​വ: എ​റ​ണാ​കു​ളം സു​ഭാ​ഷ് പാ​ർ​ക്കി​ൽ നേ​താ​ജി​യു​ടെ പ്ര​തി​മ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ക്കി​ന്‍റെ പേ​ര് നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് പാ​ർ​ക്ക് എ​ന്ന പേ​രി​ൽ പൂ​ർ​ണ നാ​മ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ലു​വ അ​ന്ന​പൂ​ർ​ണ ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം പ്ര​കാ​ശ് മൈ​നാ​ഗ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​രേ​ഷ് ക​ര​ട്ടേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ൾ ഇ​ന്ത്യ ലോ​യേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സാം ​ഐ​സ​ക് പൊ​ത​യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബൈ​ജു മേ​നാ​ച്ചേ​രി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​ഗ്ര​ഗാ​മി മ​ഹി​ളാ സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി ആ​രി​ഫ മു​ഹ​മ്മ​ദ്, പ്ര​സി​ഡ​ന്‍റ് രേ​ണു​ക മ​ണി,സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​കാ​ശ​ൻ, മു​രു​ക രാ​ജ​തേ​വ​ർ, യൂ​ത്ത് ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി സു​ബീ​ഷ് നാ​യ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം വേ​ണു മ​ന​യ​ത്തു​കു​ടി, അ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 19-ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ഫെ​ബ്രു​വ​രി 23 മു​ത​ൽ 26 വ​രെ ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ക്കും. ഫെ​ബ്രു​വ​രി 6,7,8 തി​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന 40 പ്ര​തി​നി​ധി​ക​ളെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.11 അം​ഗ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​നേ​യും 51 അം​ഗ ജി​ല്ലാ ക​മ്മ​റ്റി​യേ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി ബൈ​ജു മേ​നാ​ച്ചേ​രി​യെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു.