മൂവാറ്റുപുഴ: സ്വാതന്ത്ര്യലബ്ധിയുടെയും റിപ്പബ്ലിക് പ്രഖ്യാപനത്തിന്റെയും നാളുകളിൽ രാജ്യത്തിന്റെ ശിഥിലീകരണം പ്രവചിച്ചവർ നിരാശരായെന്നും 75 വർഷങ്ങളായി ഇന്ത്യ അതിന്റെ മൂല്യങ്ങളുടെ കരുത്തു തെളിയിക്കുന്നുവെന്നും ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാനുമായ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം. മൂവാറ്റുപുഴ സിറ്റിസണ്‍സ് ഡയസ് സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ നിലനിൽപ്പിനും മുന്നേറ്റത്തിനും ഊർജം പകരുന്ന ഭരണഘടനയെ പരിക്കേൽപ്പിക്കാനോ ദുർബലപ്പെടുത്താനോ ഒരു ശക്തിക്കും കഴിയില്ലെന്നും ജസ്റ്റിസ് കൂട്ടിച്ചേർത്തു.
ഡയസ് സിൽവർ ജൂബിലി പരിപാടികൾ മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.എസ്.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. പ്രഫ. എം.പി. മത്തായി മുഖ്യപ്രഭാഷണം നടത്തി. പി.പി. എൽദോസ്, റവ.ഡോ. ആന്റണി പുത്തൻകുളം, എൻ. രമേശ്, പി.എം. റഫീഖ്, പി.എ. അബ്ദുൾ സമദ്, ടി.എസ്. മുഹമ്മദ്, വി.എ. രാജൻ, എം.പി. ജോർജ്, കെ. പ്രഭാകരൻ, സജി പായിക്കാട്ട്, എ.ഡി. മധു എന്നിവർ പ്രസംഗിച്ചു.
റിപ്പബ്ലിക് ദിന സംഗമം
12:29 AM Jan 30, 2023 | Deepika.com