കൊച്ചി: ജോലി വാഗ്ദാനം നൽകി തട്ടിപ്പു നടത്തിയ കേസില്‍ യുവതിയെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കലൂര്‍ ആസാദ് റോഡ് ചെട്ടിപറമ്പ് സോജ റെക്സ്(39) ആണ് പിടിയിലായത്.
പാലാരിവട്ടം ചാത്തങ്ങാട്ട് റോഡില്‍ റോയല്‍ ജെറ്റ് ഏവിയേഷന്‍ എന്ന പേരില്‍ സ്ഥാപനം നടത്തുകയായിരുന്ന പ്രതി 2022 മാര്‍ച്ചിൽ പട്ടിമറ്റം സ്വദേശിയായ യുവാവിൽനിന്ന് ഖത്തറില്‍ ജോലി വാഗ്ദാനം നല്കി ഇവര്‍ 70,000 രൂപ കൈപ്പറ്റി. എന്നാൽ ജോലി ലഭിക്കാതെയായതോടെ പണം തിരികെ ആവശ്യപ്പെട്ട യുവാവിന് ഇത് നൽകുവാനും തയാറായില്ല. തുടര്‍ന്ന് യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവര്‍ കൂടുതല്‍ പേരെ വഞ്ചിച്ചതായി സൂചനകളുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ജോലി വാഗ്ദാനം നൽകി തട്ടിപ്പ്; യുവതി അറസ്റ്റില്‍
12:25 AM Jan 30, 2023 | Deepika.com