കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്ന് നോമ്പ് തിരുനാളിനു കൊടിയേറി

11:49 PM Jan 29, 2023 | Deepika.com
ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി വ​​ലി​​യ​​പ​​ള്ളി​​യി​​ല്‍ ഭ​​ക്തി​​യു​​ടെ നി​​റ​​വി​​ല്‍ മൂ​​ന്ന് നോ​​മ്പ് തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റി. വി​​കാ​​രി ഫാ. ​​ഏ​​ബ്രാ​​ഹം പ​​റ​​മ്പേ​​ട്ട് കൊ​​ടി​​യേ​​റ്റി​​ന് കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ചു.
മൂ​​ന്ന് നോ​​മ്പ് തി​​രു​​നാ​​ള്‍ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ മു​​ത്തി​​യ​​മ്മ​​യു​​ടെ അ​​നു​​ഗ്ര​​ഹം​തേ​​ടി വ​​ലി​​യ​​പ​​ള്ളി​​യി​​ലേ​​ക്ക് വി​​ശ്വാ​​സി​​ക​​ള്‍ ഒ​​ഴു​​കി​​യെ​​ത്തും.
ക്രൈ​​സ്ത​​വ ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ല്‍ ഏ​​റേ ച​​രി​​ത്ര പാ​​ര​​മ്പ​​ര്യ​​മാ​​ണ് വ​​ലി​​യ​​പ​​ള്ളി​​ക്കു​​ള്ള​​ത്. പോ​​ര്‍​ച്ചു​​ഗീ​​സു​​കാ​​രു​​ടെ വ​​ര​​വി​​നു മു​​മ്പ് പൗ​​ര​​സ്ത്യ മെ​​ത്രാ​​ന്മാ​​രു​​ടെ കാ​​ല​​ത്ത് നി​​ര്‍​മി​​ക്ക​​പ്പെ​​ട്ട കേ​​ര​​ള​​ത്തി​​ലെ ചു​​രു​​ക്കം ചി​​ല ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ല്‍ ഒ​​ന്നാ​​ണ് വ​​ലി​​യ​​പ​​ള്ളി. വി​​ശു​​ദ്ധ തോ​​മാ ശ്ലീ​​ഹാ​​യു​​ടെ ആ​​ഗ​​മ​​ന​​ശേ​​ഷം കേ​​ര​​ള​​ത്തി​​ല്‍ നി​​ല​​നി​​ന്നി​​രു​​ന്ന ക്രൈ​​സ്ത​​വ ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ല്‍ പ്ര​​മു​​ഖ സ്ഥാ​​ന​​മാ​​ണ് ക​​ടു​​ത്തു​​രു​​ത്തി​​ക്കു​​ള്ള​​ത്.
തി​​രു​​നാ​​ളി​​നോ​​ടു​​നു​​ബ​​ന്ധി​​ച്ചു ഭ​​ക്ത​​വ​​ത്സ​​ല​​യാ​​യ ക​​ടു​​ത്തു​​രു​​ത്തി മു​​ത്തി​​യ​​മ്മ​​യെ​​യും വ​​ഹി​​ച്ചു​​കൊ​​ണ്ട് ടൗ​​ണി​​ലൂ​​ടെ​​യു​​ള്ള മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണം ഇ​​ന്ന് രാ​​ത്രി 7.15 ന് ​​ആ​​രം​​ഭി​​ക്കും. സ്ഥാ​​ന​​വ​​സ്ത്ര​​ങ്ങ​​ള്‍ ധ​​രി​​ച്ച നൂ​​റു​​ക​​ണ​​ക്കി​​ന് ദ​​ര്‍​ശ​​ന സ​​മൂ​​ഹാം​​ഗ​​ങ്ങ​​ള്‍ മു​​ത്തി​​യ​​മ്മ​​യ്ക്ക് അ​​ക​​മ്പ​​ടി സേ​​വി​​ക്കും. ക​​ത്തി​​ച്ച മെ​​ഴു​​ക് തി​​രി​​ക​​ളു​​മാ​​യി ആ​​യി​​ര​​ക​​ണ​​ക്കി​​ന് വി​​ശ്വാ​​സി​​ക​​ളും പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കും.
വ​​ര്‍​ഷ​​ത്തി​​ലൊ​​രി​​ക്ക​​ല്‍ മൂ​​ന്ന് നോ​​മ്പ് തി​​രു​​നാ​​ള്‍ ദി​​ന​​ത്തി​​ല്‍ മാ​​ത്ര​​മാ​​ണ് മു​​ത്തി​​യ​​മ്മ​​യു​​ടെ തി​​രു​​സ്വ​​രൂ​​പം പ​​ള്ളി​​ക്ക് പു​​റ​​ത്തി​​റ​​ക്കു​​ന്ന​​ത്. പ്ര​​ദ​​ക്ഷി​​ണ​​മാ​​യി മാ​​ര്‍​ക്ക​​റ്റ് ജം​​ഗ്ഷ​​നി​​ലെ ലൂ​​ര്‍​ദ് ക​​പ്പേ​​ള​​യി​​ലെ​​ത്തി​​ക്കു​​ന്ന തിരുസ്വരൂപം ഇ​​ന്ന് ഇ​​വി​​ടെ പ്ര​​തി​​ഷ്ഠിക്കും. നാ​​ളെ വീ​​ണ്ടും പ്ര​​ദ​​ക്ഷി​​ണ​​മാ​​യി തിരു സ്വരൂപം തി​​രി​​കെ കൊ​​ണ്ടു​​പോ​​യി ദേ​​വാ​​ല​​യ​​ത്തി​​ല്‍ പു​​നഃ​പ്ര​​തി​​ഷ്ടി​​ക്കു​​ന്ന​​തോ​​ടെ ക​​രി​​ങ്ക​​ല്‍ കു​​രി​​ശി​​ന്‍ ചു​​വ​​ട്ടി​​ല്‍ വ​​ലി​​യ​​പ​​ള്ള​​യി​​ല്‍ മാ​​ത്ര​​മാ​​യി ന​​ട​​ക്കു​​ന്ന പ്ര​​സി​​ദ്ധ​​മാ​​യ പു​​റ​​ത്ത് ന​​മ​​സ്‌​​കാ​​ര​​ത്തി​​നു തു​​ട​​ക്ക​​മാ​​കും.
ഇ​​ന്ന് രാ​​വി​​ലെ ഏ​​ഴി​​ന് അ​​തി​​രൂ​​പ​​ത​​യി​​ലെ ന​​വ​​വൈ​​ദി​​ക​​ര്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ക്കും. വൈ​​കു​​ന്നേ​​രം 5.15 ന് ​​ഐ​​ടി​ഐ ജം​​ഗ്ഷ​​നി​​ലു​​ള്ള വി​​ശു​​ദ്ധ​​ യൂ​​ദാ​​ത​​ദേ​​വൂ​​സി​ന്‍റെ ക​​പ്പേ​​ള​​യി​​ല്‍നി​​ന്ന് പ്ര​​ദ​​ക്ഷി​​ണം ആ​​രം​​ഭി​​ക്കും.
ആ​​റി​​ന് പ്ര​​ദ​​ക്ഷി​​ണം ദേ​​വാ​​ല​​യ​​ത്തി​​ല്‍ പ്ര​​വേ​​ശി​​ക്കും. തു​​ട​​ര്‍​ന്ന് ദ​​ര്‍​ശ​​ന സ​​മൂ​​ഹ​​ത്തി​​ന്‍റെ വാ​​ഴ്ച്ച, വേ​​സ്പ​​ര.