ഏറ്റുമാനൂർ: യുവതലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ട് വഴിതെറ്റുന്ന ഈ കാലഘട്ടത്തിൽ കലയും സാഹിത്യവുമാണ് ലഹരി പകരേണ്ടതെന്ന് തോമസ് ചാഴികാടൻ എംപി. ഏറ്റുമാനൂർ എസ്എംഎസ്എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലകലോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായരുന്നു അദ്ദേഹം.
ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.പി. രാജീവ് ചിറയിൽ, കവി ഡോ. രാജു വള്ളിക്കുന്നം, ഡോ.പി.ജി.ആർ. പിള്ള, ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എൻ.പി. തോമസ്, ഏറ്റുമാനൂർ സഹകരണ ബാങ്ക് പ്രസിഡന്റ് സിബി ചിറയിൽ, സൂസൻ തോമസ്, സിറിയക് തോമസ് എന്നിവർ പ്രസംഗിച്ചു.
ഏറ്റുമാനൂരിലും പരിസരപ്രദേശങ്ങളിലുള്ള 22 സ്കൂളുകളിൽനിന്നും അഞ്ഞൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു.
മത്സരവിജയികൾ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന താലൂക്ക്തല പ്രതിഭാസംഗമത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.
കലയും സാഹിത്യവും ലഹരി പകരുന്നതാകണം: തോമസ് ചാഴികാടൻ എംപി
11:28 PM Jan 29, 2023 | Deepika.com