ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സ് പ്ലാ​ൻ ഫണ്ടി​ൽ 71 ശ​ത​മാ​നം വി​നി​യോ​ഗി​ച്ചി​ല്ല

11:22 PM Jan 29, 2023 | Deepika.com
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച പ്ലാ​ൻ ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സ് വ​ള​രെ പി​ന്നി​ൽ. പ്ലാ​ൻ ഫണ്ടി​ൽ 28.23 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഓ​ഫീ​സ് ചെ​ല​വ​ഴി​ച്ച​ത്. അ​തേ​സ​മ​യം ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ്, പൊ​തു​മ​രാ​മ​ത്ത് റോ​ഡ്, കെ​ട്ടി​ട്ട വി​ഭാ​ഗ​ങ്ങ​ൾ, വാ​ട്ട​ർ അ​ഥോ​റി​റ്റി, ദാ​രി​ദ്ര ല​ഘൂ​ക​ര​ണ വി​ഭാ​ഗം, ബാ​ണാ​സു​ര സാ​ഗ​ർ പ്രോ​ജ​ക്ട്, മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ, ഖാ​ദി ആ​ൻ​ഡ് വി​ല്ലേ​ജ് ഇ​ൻ​ഡ​സ്ട്രീ​സ്, ഡ​യ​റ്റ്, കു​ടും​ബ​ശ്രീ തു​ട​ങ്ങി​യ​വ ല​ഭി​ച്ച ഫ​ണ്ടു​ക​ൾ പൂ​ർ​ണ​മാ​യി വി​നി​യോ​ഗി​ച്ചു.

2022-23 വാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച തു​ക​യു​ടെ വി​നി​യോ​ഗം ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു. സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് അ​നു​വ​ദി​ച്ച പ്ലാ​ൻ ഫി​ൽ 84.03 ശ​ത​മാ​നം ചെ​ല​വ​ഴി​ച്ച​താ​യി യോ​ഗം വി​ല​യി​രു​ത്തി. 206.09 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തി​ൽ 173.17 കോ​ടി രൂ​പ ചെ​ല​വി​ട്ടു.

വാ​ർ​ഷി​ക പ​ദ്ധ​തി നി​ർ​വ​ഹ​ണം നൂ​റ് ശ​ത​മാ​ന​മാ​ക്ക​ണ​മെ​ന്ന് യോ​ഗം വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളോ​ട് നി​ർ​ദേ​ശി​ച്ചു. സാ​ന്പ​ത്തി​ക​വ​ർ​ഷം അ​വ​സാ​നി​ക്കാ​നി​രി​ക്കെ വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ ഓ​രോ വ​കു​പ്പും പ്ര​ത്യേ​ക ഊ​ന്ന​ൽ ന​ൽ​ക​ണം. സി​എ​സ്ആ​ർ ഫ​ണ്ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി വി​നി​യോ​ഗി​ക്ക​ണം. ചെ​ല​വ​ഴി​ക്കു​ന്ന തു​ക സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ വ​കു​പ്പു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പ്ലാ​ൻ സ്പേ​സി​ൽ അ​പ്ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്ന് യോ​ഗം നി​ർ​ദേ​ശി​ച്ചു. പ​ദ്മ​ശ്രീ പു​ര​സ്കാ​രം നേ​ടി​യ ചെ​റു​വ​യ​ൽ രാ​മ​നെ​യും പാ​ല​ക്കാ​ട് ധോ​ണി​യി​ൽ ഭീ​തി പ​ര​ത്തി​യ കാ​ട്ടാ​ന​യെ പി​ടി​കൂ​ടി​യ ജി​ല്ല​യി​ൽ നി​ന്നു​ള​ള ആ​ർ​ആ​ർ​ടി സം​ഘ​ത്തെ​യും അ​നു​മോ​ദി​ച്ചു.

ഈ ​മാ​സം വി​ര​മി​ക്കു​ന്ന ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി.​കെ. ശ്രീ​ല​ത​യ്ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത, പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ആ​ർ. മ​ണി​ലാ​ൽ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.