വെഞ്ഞാറമൂട് : കോലിയക്കോട് ബിവറേജസ് ഔട്ട്ലെറ്റിൽ വീണ്ടും മോഷണ ശ്രമം. ഞായറാഴ്ച പുലർച്ചെ 2.30 നാണ് സംഭവം നടന്നതായി പോലീസ് പറയുന്നത്.
നൈറ്റ് പെട്രോളിന്റെ ഭാഗമായി വെഞ്ഞാറമൂട് പോലീസ് നടത്തിയ പരിശോധനയിലാണ് മോഷണ ശ്രമം നടന്നതായി കണ്ടെത്തിയത്. തുടർന്ന് വെഞ്ഞാറമൂട് പോലീസ് ബിവറേജസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയുമായിരുന്നു.
എന്നാൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സിസിടിവിയും സ്റ്റോക്കും പരിശോധിച്ചതിൽ നിന്നും ഒന്നും നഷ്ടപെട്ടതായി കണ്ടെത്താനായില്ല. ഒരാഴ്ച മുൻപും ഔട്ട്ലെറ്റിൽ സമാന രീതിയിൽ മോഷണശ്രമം നടന്നിരുന്നു.അന്വേഷണം പുരോഗമിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരുകയാണെന്നും വെഞ്ഞാറമൂട് പോലീസ് ഇൻസ്ക്ടർ അനൂപ് കൃഷ്ണ പറഞ്ഞു.
കോലിയക്കോട് ബിവറേജസിൽ വീണ്ടും മോഷണ ശ്രമം
11:18 PM Jan 29, 2023 | Deepika.com