തിരുവനന്തപുരം: സാന്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാർഥികൾക്ക് കൈത്താങ്ങായി സച്ച് ആപ്പിൾ ബെൽ ഹാപ്പി ലേണിംഗ്. 30 വർഷമായി സാമൂഹ്യപ്രവർത്തനരംഗത്തുള്ള സന്നദ്ധ സംഘടനയായ സച്ചിന്റെ നേതൃത്വത്തിൽ അടുത്ത അധ്യയന വർഷം സംസ്ഥാനക്ക് സാന്പത്തീകമായി പിന്നോക്കം നില്ക്കുന്ന ഒരുലക്ഷം വിദ്യാർഥികൾക്ക് പഠനോപകരണം വിതരണം ചെയ്യുമെന്ന് സച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.പി രാജേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ ബാഗ് ഉൾപ്പെടുന്ന കിറ്റിൽ ബുക്സ്, പേന, ഇൻസ്ട്രമെന്റ് ബോക്സ്, മറ്റ് പഠന സാമഗ്രികൾ എന്നിവ അടങ്ങിയിരിക്കും.
വിദ്യാഭ്യാസ രംഗത്ത് മികച്ചപ്രകടനം കാഴ്ചവയ്ക്കുന്ന കേരളത്തിലും സാന്പത്തിക പ്രതിസന്ധി കാരണം പഠനോപകരണങ്ങൾ വാങ്ങാൻ വിദ്യാർഥികൾ ബുദ്ധിമുട്ട് നേരിടുന്നതായി സർവേയിലൂടെ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തചരമൊരു തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ അപ്പർ പ്രൈമറി, ഹൈസ്കൂൾ വിദ്യാർഥികളെയാണ് ഇതിലേക്ക് തെരഞ്ഞെടുക്കുന്നത്.
സ്കൂൾ പിടിഎ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാകും വിദ്യാർഥികളെ കണ്ടെത്തുക.സാമൂഹിക നന്മയ്ക്കും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കും പിന്തുണ നല്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സച്ച് ഭാരവാഹികൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. അഡ്വ. അമൽ ദേവരാജ്, സി. പ്രദീപ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സ്കൂൾ വിദ്യാർഥികൾക്ക് കൈത്താങ്ങായി ‘സച്ച് ആപ്പിൾ ബെൽ ഹാപ്പി ലേണിംഗ്’
11:18 PM Jan 29, 2023 | Deepika.com