ബിബിസി ഡോക്യുമെന്ററി: വട്ടപ്പാറയിൽ സംഘർഷം
11:17 PM Jan 29, 2023 | Deepika.com
നെടുമങ്ങാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിനെതുടർന്ന് വട്ടപ്പാറയിൽ സംഘർഷം. സിപിഎമ്മിന്റെ നേതൃത്വത്തിൽ വീഡിയോ പ്രദർശിപ്പിക്കുന്ന സ്ഥലത്തേയ്ക്ക് ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനമാണ് സംഘർഷത്തിൽ കലാശിച്ചത്. വലയം ഭേദിച്ച് പ്രദർശന വേദിയിലേക്ക് കടന്ന പ്രവർത്തകരെ പോലീസ് തടഞ്ഞു.തുടർന്ന് പോലീസും തമ്മിൽ ഉന്തും തള്ളുമായി. തുടർന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി നെടുമങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി കുറക്കോട് ബിനു ഉദ്ഘാടനം ചെയ്തു. യുവമോർച്ച സംസ്ഥാന സമിതി അംഗം വീണ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രസാദ്മോഹൻ, മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് ശാലിനി, ജനറൽ സെക്രട്ടറി മല്ലിക, മണ്ഡലം വൈസ് പ്രസിഡന്റ് നെട്ടയിൽ സുനിലാൽ തുടങ്ങിയവർ പങ്കെടുത്തു.