വെന്പായം: കൊഞ്ചിറ ഗവണ്മെന്റ് യുപി സ്കൂളിന്റെ അറുപതാം വാർഷികം വിവിധ പരിപാടികളോടെ 26, 27 തീയതികളിൽ സംഘടിപ്പിച്ചു.
മന്ത്രി ജി.ആർ. അനിൽ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വെന്പായം പഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ അധ്യക്ഷയായിരുന്ന ചടങ്ങിൽ പ്രഥമാധ്യാപിക കെ.ഷീല,ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.വി. ശ്രീകാന്ത്, കൊഞ്ചിറ വാർഡ് മെന്പർ എം.സതീശൻ, വഴയ്ക്കാട് വാർഡ് മെന്പർ സന്തോഷ് കുമാർ, പിടിഎ പ്രസിഡന്റ് അനിൽ കുമാർ, എസ്എംസി ചെയർമാൻ എസ്.കെ. ബിജു കുമാർ, എംപിടിഎ പ്രസിഡന്റ് കവിത മോഹൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഗായിക കുമാരി അവനി വിശിഷ്ടാതിഥിയായി.
ഫ്രാന് വാര്‍ഷികവും
കുടുംബസംഗമവും
നെയ്യാറ്റിന്‍കര : ഫ്രാൻ വാര്‍ഷികാഘോഷവും കുടുംബസംഗമവും കെ.ആൻസലൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ടൗണ്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഫ്രാൻ പ്രസിഡന്റ് എന്‍.ആര്.സി നായർ അധ്യക്ഷനായി.കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എന്‍.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. നിംസ് എംഡി എം.എസ് .ഫൈസൽ ഖാൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ വി.ആര്. സലൂജ എന്നിവര്‍ സംബന്ധിച്ചു.
അറുപതിന്റെ നിറവിൽ കൊഞ്ചിറ ഗവണ്മെന്റ് യുപി സ്കൂൾ
11:17 PM Jan 29, 2023 | Deepika.com