തുരുത്തി: മര്‍ത്ത് മറിയം ഫൊറോന പളളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധസെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് വികാരി ഫാ.ജോസ് വരിക്കപ്പളളി കൊടിയേറ്റ് കര്‍മ്മം നടത്തി.
ഇന്നുമുതല്‍ രണ്ടുവരെ തീയതികളില്‍ ഭവനങ്ങളിലേയ്ക്ക് വിവിധ വാര്‍ഡുകളുടെ നേതൃത്വത്തില്‍ കഴുന്നെടുപ്പ്. മൂന്ന്, നാല് തീയതികളില്‍ വാര്ഡുകളിലേയ്ക്ക രൂപം എഴുന്നളളിപ്പ്.
പ്രധാന തിരുനാള്‍ ദിനമായ അഞ്ചിന് രാവിലെ ആറിന് വിശുദ്ധകുര്‍ബാന ഫാ. ജോസ് വരിക്കപ്പളളി, ഒമ്പതിന് വിശുദ്ധകുര്‍ബാന ഫാ.എബിന് ഈട്ടിക്കല്‍, വൈകുന്നേരം 4.30ന് ജപമാല, ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രസംഗം ഫാ.ജെയിംസ് പി. കുന്നത്ത്. തുടര്‍ന്ന് പ്രദക്ഷിണം ഫാ.ജോസഫ് നെടുംപറമ്പില്‍ കാര്‍മ്മികത്വം വഹിക്കും. കൊടിയിറക്ക്.
തുരുത്തി ഫൊറോന പളളിയില്‍ തിരുനാള്‍
10:48 PM Jan 29, 2023 | Deepika.com