വി​സി​റ്റേ​ഷ​ൻ സ​ന്യാ​സി​നി സ​മൂ​ഹം ശ​താ​ബ്ദി നി​റ​വി​ൽ

10:46 PM Jan 29, 2023 | Deepika.com
ആ​ല​പ്പു​ഴ: വി​സി​റ്റേ​ഷ​ൻ സ​ന്യാ​സി​നിസ​ഭ‌​യു​ടെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം. ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തോ​ടെ​യാ​ണ് ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ദൈ​വ​ദാ​സ​ൻ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ലോ​റ​ൻ​സ് കാ​സ്മീ​ർ പ്ര​സ​ന്‍റേ​ഷ​ൻ ആ​ല​പ്പു​ഴ​യി​ലെ കാ​ട്ടൂ​റി​ൽ 1924 ജ​നു​വ​രി 29ന് ​സ്ഥാ​പി​ച്ച​താ​ണ് വി​സി​റ്റേ​ഷ​ൻ സ​ന്യാ​സി​നി സ​ഭ. കാ​ട്ടൂ​രി​ലെ ഹോ​ളി ഫാ​മി​ലി കോ​ൺ​വ​ന്‍റി​ലെ മ​ദ​ർ ഹൗ​സി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ദീ​പ​ശി​ഖാ പ്ര​യാ​ണം വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി സ​ഭ​യു​ടെ ഭ​ര​ണ​കേ​ന്ദ്ര​മാ​യ വ​ഴി​ച്ചേ​രി വാ​ർ​ഡി​ലു​ള്ള ജ​ന​റ​ലേ​റ്റി​ൽ സ​മാ​പി​ച്ചു.
ഇ​ന്നലെ വൈ​കു​ന്നേ​രം മൂ​ന്നി​ന് മൗ​ണ്ട് കാ​ർ​മ​ൽ ക​ത്തീ​ഡ്ര​ലി​ൽ ബി​ഷ​പ് ഡോ. ​ജ​യിം​സ് ആ​നാ​പ​റ​മ്പി​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​ക്കു​ശേ​ഷം നടന്ന സ​മ്മേ​ള​നത്തിൽ ശതാബ്ദിക്കു തിരിതെളിഞ്ഞു.
സ​ഭ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ മ​ദ​ർ ലീ​ല ജോ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഭ​ദ്രാ​സ​ന വി​കാ​രി ഫാ. ​ജോ​സ് ലാ​ഡ്, ഷെ​വ​ലി​യ​ർ ഏ​ബ്ര​ഹാം അ​റ​യ്ക്ക​ൽ, ആ​ല​പ്പു​ഴ സീ ​വ്യൂ വാ​ർ​ഡ് മു​നിസി​പ്പ​ൽ കൗ​ൺ​സി​ല​ർ റീ​ഗോ രാ​ജു, ഹോ​ളി ഫാ​മി​ലി പ്രോ​വി​ൻ​ഷ്യ​ൽ മ​ദ​ർ ട്രീ​സാ ചാ​ൾ​സ്, സി​സ്റ്റ​ർ റെ​ജീ​നാ ബ്ലോ​സം, സി​സ്റ്റ​ർ ഡോ. ​ക്രി​സ്റ്റീ​നാ ജോ​ൺ എന്നിവർ പ്രസംഗിച്ചു.
ആ​തു​ര ശു​ശ്രു​ഷ​യി​ലൂ​ടെ​യും അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ലൂ​ടെ​യും അ​ധ്യാ​പ​ന​ത്തി​ലൂ​ടെ​യും അ​പ്പോ​സ്തോ​ലി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും വി​സി​റ്റേ​ഷ​ൻ സ​ഭ ചെ​യു​ന്ന സേ​വ​നം ആ​ല​പ്പു​ഴ രൂ​പ​ത​യ്ക്ക് അ​നു​ഗ്ര​ഹമാണെന്നും പ്ര​തി​ഫ​ലമില്ലാ​തെ അ​വ​ർ ചെ​യു​ന്ന സേ​വ​നം ലോ​ക​ത്തി​നു വെ​ളി​ച്ച​മാ​ണെ​ന്നും അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ബി​ഷ​പ് പ​റ​ഞ്ഞു. ശ​താ​ബ്ദി ലോ​ഗോ​യു​ടെ വി​ശ​ദീ​ക​ര​ണം സി​സ്റ്റ​ർ ഡോ​ളി മാ​നു​വ​ൽ ന​ട​ത്തി. വി​കാ​രി ജ​ന​റ​ൽ മോ​ൺ. ജോ​യി പു​ത്ത​ൻ​വീ​ട്ടി​ലാ​ണ് ലോ​ഗോ തയാ​റാ​ക്കി​യ​ത്.
വി​സി​റ്റേ​ഷ​ൻ സ​ന്യാ​സി​നി സ​ഭ​യി​ൽ ഇ​പ്പോ​ൾ 462 ക​ന്യാ​സ്ത്രീ​ക​ളും കേ​ര​ളം, ഉ​ത്ത​രേ​ന്ത്യ, ആ​ഫ്രി​ക്ക, ഈ​ജി​പ്ത്, ജ​ർ​മ​നി, ഇ​റ്റ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 69 മ​ഠ​ങ്ങ​ളുമുണ്ട്. മൂ​ന്നു പ്രോ​വി​ൻ​സും ഒ​രു റീ​ജ​നു​മാ​ണ് സ​ഭ​യ്ക്കു​ള്ള​ത്.
കേ​ര​ള​ത്തി​ൽ ഹോ​ളി ഫാ​മി​ലി വി​സി​റ്റേ​ഷ​ൻ പ്രോ​വി​ൻ​സും സെ​ന്‍റ് ജോ​സ​ഫ്സ് വി​സി​റ്റേ​ഷ​ൻ പ്രോ​വി​ൻ​സും ഇ​ൻ​ഡോ​ർ കേ​ന്ദ്രാ​ക്കി ഫ്രാ​ൻ​സി​സ് ഡി ​സാ​ല​സ് വി​സി​റ്റേ​ഷ​ൻ മി​ഷ​ൻ പ്രോ​വി​ൻ​സ്, ആ​ഫ്രി​ക്ക കേ​ന്ദ്ര​മാ​ക്കി സെ​ന്‍റ് സേ​വ്യ​ഴ്സ് മി​ഷ​ൻ റീ​ജ​നും പ്ര​വ​ർ​ത്തി​ക്കു​ന്നു.