മങ്കൊമ്പ്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റുചെയ്തു. മങ്കൊമ്പ് 60ൽചിറ കോളനിയിൽ അരുണിനെയാണ് ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുളിങ്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസാ ജോൺ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അമ്പലപ്പുഴ ഡിവൈഎസ്പി ബിജു വി. നായർ, പുളിങ്കുന്ന് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയുടെ ചുമതലയുള്ള നെടുമുടി എസ്എച്ച്ഒ സുരേഷ് കുമാർ, പുളിങ്കുന്ന് പോലീസ് ഇൻസ്പെക്ടർ എസ്. സന്തോഷ് സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദീപ് കുമാർ, അഭിലാഷ് തോമസ്, എസ് ഐ ജീമോൻ എന്നിവരുടെ സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
വർക്ഷോപ്പ് നാളെ
ആലപ്പുഴ: ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്ക് നാളെ ഉച്ചയ്ക്ക് രണ്ടിന് ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം കോൺഫറൻസ് ഹാളിൽ വർക്ഷോപ്പ് സംഘടിപ്പിക്കും. ജില്ലയിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലെ മെഡിക്കൽ സൂപ്രണ്ടുമാരും നഴ്സിംഗ് സൂപ്രണ്ടുമാരും പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
വാർഷിക സമ്മേളനവും അനുസ്മരണവും
ആലപ്പുഴ: ഡിസ്ട്രിക്ട് ലോറി ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി) 57-ാമത് വാർഷിക സമ്മേളനവും വർഗീസ് തുണ്ടിയിൽ അനുസ്മരണവും നടത്തി. യൂണിയൻ പ്രസിഡന്റ് അഡ്വ. ഗുൽസാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജി. ബൈജു ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി സംസ്ഥാന വൈ. പ്രസിഡന്റ് ബാബു ജോർജ് അനുസ്മരണ പ്രഭാഷണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ മുഖ്യ പ്രസംഗം നടത്തി. . അസിസ് പായിക്കാട്, എ.കെ. ബാദുഷ, ലാൽ തുണ്ടിയിൽ, കെ. റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.
ഗുണ്ടാ നിയമപ്രകാരം അറസ്റ്റിൽ
10:46 PM Jan 29, 2023 | Deepika.com