പൂച്ചാക്കൽ: വിദ്യാർഥി കൂട്ടായ്മയിൽ സ്കൂളിൽ ഗാന്ധി പ്രതിമ നിർമിച്ചു നൽകി. പെരുമ്പളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1988ലെ എസ്എസ്എൽസി ബാച്ചിലെ പൂർവ വിദ്യാർഥി കൂട്ടായ്മയാണ് സ്കൂളിന് മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമ നൽകിയത്. കൂട്ടായ്മയിലെ അംഗമായ കലാകാരൻ റ്റി.എസ്.പ്രജീഷ് ആണ് പ്രതിമയുടെ ശിൽപ്പി. സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രിൻസിപ്പൽ സന്തോഷ് സാഗർ പ്രതിമ അനാഛാദനം ചെയ്തു. സ്കൂൾ എസ്എംസി ചെയർമാൻ എം.ആർ.ഷിബു അധ്യക്ഷത വഹിച്ചു. സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് വി.വി. ആശ ഉദ്ഘാടനം ചെയ്തു. റിട്ട. പ്രിൻസിപ്പൽ ശങ്കർ, എൻ.ആർ. ബാബുരാജ്, കെ.എസ്. ഷിബു, ജയകുമാർ കാളിപറമ്പ്, രതീഷ് രാമദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
റോഡിന്
ശാപമോക്ഷമായി
ഹരിപ്പാട്: നീണ്ട ആറുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ റോഡ് പണി പൂര്‍ത്തീകരിച്ചു. ഫണ്ട് അനുവദിച്ച് ആറു വര്‍ഷം കഴിഞ്ഞി ട്ടും ടാറിംഗ് നടത്താതെ ഇട്ടിരുന്ന റോഡ് ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കി. രണ്ടാം വാര്‍ഡിലെ മുസ്ലിം പള്ളി -കണത്താരില് റോഡാണ് സഞ്ചാരയോഗ്യമാക്കിയത്.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ തമ്മില്‍ വേര്തിക്കുകയും വീയപുരം, നിരണം പഞ്ചായത്തുകളെ തമ്മില്‍ വേര്‍തിരിക്കുകയും ചെയ്യുന്ന ഇടതോടിന്റെ ഓരത്തുകൂടിയുള്ള ഒരു കിലോമീറ്റര്‍ റോഡ് നിര്‍മാണമാണ് പൂര്‍ത്തീകരിച്ചത്.
വീയപുരത്തുനിന്നും എടത്വയിലേക്ക് എത്തിച്ചേരുന്നതിനുള്ള എളുപ്പമാര്‍ഗം കൂടിയാണ് റോഡ്. റോഡിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ് നിര്‍വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് രുഗ്മിണി രാജു മുഖ്യപ്രഭാഷണം നടത്തി.
ഗാന്ധിജിയുടെ പ്രതിമ നൽകി
10:46 PM Jan 29, 2023 | Deepika.com