കടുത്തുരുത്തി: സപ്ലൈകോയ്ക്കുവേണ്ടി നെല്ല് സംഭരിക്കുന്ന സ്വകാര്യമില്ലുകാര്‍ താര എന്ന കിഴിവ് സമ്പ്രദായത്തിന്റെ പേരില്‍ കര്‍ഷകരെ പിടിച്ചു പറിക്കുകയാണെന്ന് ദേശീയ കര്‍ഷക ഫെഡറേഷന് കല്ലറ പഞ്ചായത്ത് പൊതുയോഗം ആരോപിച്ചു. സപ്ലൈകോ അനുവദിച്ച പരിധിക്കുള്ളില്‍ നെല്ല് സംഭരിച്ചിട്ടുള്ള കര്‍ഷകര്‍പോലും അന്യായമായി താര നല്കേണ്ടിവരുന്ന സ്ഥിതിയാണുള്ളത്.
നെല്ല് വില്‍ക്കുന്ന കര്‍ഷകര്‍തന്നെ കയറ്റുകുലി നല്കേണ്ടിവരുന്ന വിചിത്രമായ അവസ്ഥ തിരുത്തപ്പെടേണ്ടതാണെന്നും ഡികെഎഫ് ആവശ്യപ്പെട്ടു. വാങ്ങുന്ന കക്ഷികള്‍ കയറ്റുകൂലി നല്കേണ്ടതാണെന്ന പൊതുതത്ത്വം ഇവിടെ ലംഘിക്കപ്പെടുകയാണ്. വിള ഇന്‍ഷുറന്‍സ് പദ്ധതി നൂലാമാലകള്‍ ഒഴിവാക്കി കര്‍ഷകര്‍ക്ക് പ്രയോജനപ്രദമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ദേശീയ കര്‍ഷക ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് മുല്ലക്കരയുടെ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിജയന് മുക്കാട്ടില്‍ പ്രസംഗിച്ചു.
ഫെബ്രുവരി 13 ന് കോട്ടയത്ത് റബര്‍ കര്‍ഷക സെമിനാര്‍ നടത്തും.
ഡികെഎഫ് കല്ലറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായി ഗോപാലന്നായര്, സെക്രട്ടറിയായി റെജി കുര്യാക്കോസ്, ഖജാന്‍ജിയായി ജോജോ തോട്ടുവേലി, വൈസ് പ്രസിഡന്റായി തങ്കച്ചന് കൊച്ചുതൊട്ടിയില്‍, ജോയിന്റ് സെക്രട്ടറിയായി കെ.ആര്. അനി എന്നിവരെ തെരഞ്ഞെടുത്തു.
ദേശീയ കര്‍ഷക ഫെഡറേഷന് കല്ലറ പഞ്ചായത്ത് പൊതുയോഗം
10:40 PM Jan 29, 2023 | Deepika.com