കട്ടപ്പന: ജില്ലയുടെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചു നാലുമുക്ക് ഗവ. ഹൈസ്കൂളും സുവർണ ജൂബിലി ആഘോഷിക്കുന്നു. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വീണ്ടും വിദ്യാലയത്തിലേക്ക് എന്ന പേരിൽ പൂർവ അധ്യാപക-വിദ്യാർഥീസംഗമം സംഘടിപ്പിച്ചു.
ജൂബിലി ആഘോഷം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി. മനോജ് ഉദ്ഘാടനം ചെയ്തു. സ്കൂളങ്കണത്തിൽ നടന്ന പൂർവ അധ്യാപക-വിദ്യാർഥീസംഗമം ഗ്രാമപഞ്ചായത്തംഗം ആനന്ദ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസണ് വർക്കി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ജോസുകുട്ടി കണ്ണമുണ്ടയിൽ, ആദ്യ ഹെഡ്മാസ്റ്റർ എം.എൻ. ശിവരാമൻ, സ്കൂളിനു സ്ഥലം സംഭാവന നല്കിയ ശിവരാമൻ കടപ്ലാക്കൽ, ലൂക്കോസ് തച്ചാപറന്പിൽ, പിടിഎ പ്രസിഡന്റ് വി.എസ്. ശശി, പ്രിൻസിപ്പൽ ഇൻചാർജ് പ്രഷിസൽ കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
അമൃതശ്രീ സംഗമം
കട്ടപ്പന: മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ അമൃതശ്രീ അംഗങ്ങൾക്കു നൽകുന്ന സഹായങ്ങളുടെ ജില്ലാതല വിതരണവും അമൃതശ്രീ സംഗമവും ഇന്നു ഉച്ചകഴിഞ്ഞ് 2.30നു ചെന്പകപ്പാറ ശ്രീപത്മനാഭപുരം ഹാളിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. സ്വാമി ജ്ഞാനാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തും.
വീണ്ടും വിദ്യാലയത്തിലേക്ക്
10:19 PM Jan 29, 2023 | Deepika.com