രാജകുമാരി: ജനകീയ, കാർഷിക വിഷയങ്ങളിൽ സമരങ്ങളുണ്ടാകുമ്പോൾ ആകർഷകമായ പ്രഖ്യാപനങ്ങൾ നടത്തുകയും അതിനുശേഷം നാട്ടുകാരെ കബളിപ്പിക്കുകയും ചെയ്യുന്ന നയമാണു സംസ്ഥാന സർക്കാരിന്റേതെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് പറഞ്ഞു. കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും കർഷക യൂണിയന്റെയും നേതൃത്വത്തിൽ രാജകുമാരിയിൽ സംഘടിപ്പിച്ച കർഷക പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ജോസ് കണ്ടത്തിൻകര അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ്, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, ജോജി ഇടപ്പള്ളിക്കുന്നേൽ, ജോസ് പൊട്ടംപ്ലാക്കൽ, എം.ജെ. കുര്യൻ, ബാബു കീച്ചേരിയിൽ, ജോർജ് അരീപ്ലാക്കൽ, പി.പി. ജോയി, സിബി കൊച്ചുവള്ളാട്ട് എന്നിവർ പ്രസംഗിച്ചു.
കർഷക പ്രതിഷേധക്കൂട്ടായ്മ
10:19 PM Jan 29, 2023 | Deepika.com