മൂലമറ്റം: പുകപ്പുരയ്ക്കു തീപിടിച്ചു 400 കിലോ റബർ ഷീറ്റ് കത്തിനശിച്ചു. അറക്കുളം മൈലാടിയിൽ തട്ടാംപറന്പിൽ റോബിന്റെ വീടിനോടു ചേർന്നുള്ള പുകപ്പുരയ്ക്കാണു തീ പിടിച്ചത്. ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം.
പുകപ്പുരയിൽ ഷീറ്റ് ഇട്ടശേഷം കുടുംബാംഗങ്ങൾ പള്ളിയിൽ പോയ സമയത്താണു തീപിടിത്തമുണ്ടായത്. മൂലമറ്റത്തുനിന്ന് അഗ്നിരക്ഷാ സേനയെത്തി തീയണച്ചതിനാൽ വീടിനു തീപിടിച്ചില്ല. ഭിത്തിയിൽ സ്ഥാപിച്ചിരുന്ന എസി തകരാറിലായി.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.കെ. അബ്ദുൾ അസീസ്, ഗ്രേഡ് എഎസ്ടിഒ കെ.എസ്. സജികുമാർ, ഫയർ ഓഫീസർമാരായ പി.ജി. സജീവ്, ബി.എ. അനീഷ്, കെ. പ്രശാന്ത്, എം.എച്ച്. മുഹമ്മദ് കബീർ, ജിജോ ഫിലിപ്പ്, ജെയ്സ് സാം ജോസ് എന്നിവരുടെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം സമയമെടുത്താണു തീയണച്ചത്.
പുകപ്പുരയ്ക്കു തീ പിടിച്ച് 400 കിലോ ഷീറ്റ് കത്തിനശിച്ചു
10:19 PM Jan 29, 2023 | Deepika.com