ആലപ്പുഴ: ഊർജസംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി ആലപ്പുഴ സെന്റ് ജോസഫ്സ് വനിതാ കോളജിന്റെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ ചുവർ ചിത്രരചന പരിപാടി സംഘടിപ്പിച്ചു.
കോളജിലെ ഐക്യൂ, എസി ഗ്രീൻ ഇനിഷേറ്റീവ് കമ്മിറ്റി, തരംഗ് കോളജ് യൂണിയൻ, എനർജി ക്ലബ്, എൻഎസ്എസ് യൂണിറ്റ് എബി എന്നിവ സംയുക്തമായി ചേർന്ന് എനർജി മാനേജ്മെന്റ് സെന്റർ, സെന്റർ ഫോർ എൻവേൺമെന്റ് ആൻഡ് ഡവലപ്മെന്റ് എന്നിവയുടെ സംയുക്ത സഹകരണത്തോടെ സംഘടിപ്പിച്ച ചുവർ ചിത്രരചന പരിപാടി ബ്യൂറോ ഓഫ് എനർജി എഫിഷൻസിയുടെ ഊർജ കിരൺ പ്രൊജക്ടിന്റെ ഭാഗമായിട്ടാണ് ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ പ്രൈവറ്റ് ബസ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ചുവർ ചിത്രരചനകൾ രചിച്ചത്.
കോളജ് പ്രിൻസിപ്പൽ ഡോ. റീത്താ ലതാ ഡി കുത്തോ, എനർജി ക്ലബ് കോ-ഓർഡിനേറ്ററും ഫിസിക്സ് വിഭാഗം മേധാവിയുമായ ഡോ. റോസ് ലീന തോമസ്, എൻഎസ്എസ് കോ-ഓർഡിനേറ്റർമാരായ ഡോ. ബിൻസിജോൺ, ഫെബി പായ്വ, ഡോ. മേരി റിയ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. മുപ്പതോളം വിദ്യാർഥികൾ ചിത്രരചനകളിൽ പങ്കെടുത്തു.
ചുവർ ചിത്രരചന പരിപാടി സംഘടിപ്പിച്ചു
09:43 PM Jan 29, 2023 | Deepika.com