പാലാ: പൊതുവഴിയില്‍ വീട്ടമ്മയ്ക്കു നേരേ ആക്രമണം നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ളാലം പരുമലക്കുന്ന് കോളനി ഭാഗത്ത് പരുമല ജോജോ ജോര്‍ജ്(27), വള്ളിച്ചിറ കൊച്ചുപറമ്പില്‍ തോമസ് ജോണ്‍ (റോയി-43) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വീട്ടമ്മ വാടകയ്ക്കു താമസിക്കുന്ന വീടിനടുത്തുള്ള പൊതുവഴിയില്‍ വീട്ടമ്മയുമായി പ്രതികള്‍ വാക്കുതര്‍ക്കമുണ്ടാക്കുകയും അസഭ്യം പറയുകയും പിടിച്ചു തള്ളുകയുമായിരുന്നു. പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു ഇവരെ പിടികൂടുകയായിരുന്നു. എസ്എച്ച്ഒ കെ.പി. ടോംസണ്, എസ്ഐ അഭിലാഷ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ ജോഷി, ജോസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പൊതുവഴിയില്‍ വീട്ടമ്മയ്ക്ക് നേരേ അക്രമം: രണ്ടുപേര്‍ അറസ്റ്റില്‍
09:39 PM Jan 29, 2023 | Deepika.com