കുറവിലങ്ങാട്: നോമ്പിന്റേയും ഉപവാസത്തിന്റേയും കരുത്തില്‍ 90 കിലോമീറ്റര്‍ കാല്‍നടയായി അവര്‍ മുത്തിയമ്മയ്ക്കരുകിലെത്തി. നൂറുകിലോമീറ്ററോളം പദയാത്രയായി സംഘമായി മുത്തിയമ്മയ്ക്കരുകിലെത്തുന്നവരെന്ന ചരിത്രമെഴുതിയാണ് അവര്‍ ചരിത്രഭൂമിയില്‍ നിന്ന് മടങ്ങിയത്.
മച്ചിപ്ലാവ് അനുഗ്രഹ ആശ്രമത്തിലെ ഫാ. ബിനോയ് ഉപ്പുമാക്കലിന്റെ നേതൃത്വത്തിലാണ് ഒരുസംഘം മുത്തിയമ്മയ്ക്കരുകിലെത്തി പ്രാര്‍ത്ഥനകള്‍ നടത്തിയത്. 11 അംഗസംഘം ആകുലതകളും വ്യാകുലതകളും മുത്തിയമ്മയ്ക്കരുകില്‍ സമര്‍പ്പിച്ച് മടങ്ങുമ്പോള്‍ ഇരട്ടി സന്തോഷമായിരുന്നു മുഖത്ത് പ്രതിഫലിച്ചത്. ഇതാദ്യമായാണ് ഈ സംഘം പദയാത്രയായി എത്തുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഘം മച്ചിപ്ലാവില്‍ നിന്ന് യാത്രതിരിച്ചത്. മുത്തിയമ്മയുടെ സവിധത്തിലെത്തിയ സംഘത്തിനെ ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍, അസി.വികാരി ഫാ. ജോസഫ് ആലാനിക്കല്‍, കൈക്കാരന് സണ്ണി മാത്യു നാലുമാക്കീല്, യോഗപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
90 കിലോമീറ്റര്‍ നടന്ന് അവര്‍ മുത്തിയമ്മയ്ക്കരുകിലെത്തി
09:39 PM Jan 29, 2023 | Deepika.com