ക​മ്പ​ല്ലൂ​രി​ല്‍ ക​രി​ങ്ക​ല്‍​ക്വാ​റി: ബ​ഹു​ജ​ന സ​മ​രവുമായി കോ​ണ്‍​ഗ്ര​സ്

12:27 AM Jan 29, 2023 | Deepika.com
ചി​റ്റാ​രി​ക്കാ​ല്‍: ക​മ്പ​ല്ലൂ​രി​ല്‍ ക​രി​ങ്ക​ല്‍​ക്വാ​റി തു​ട​ങ്ങു​ന്ന​തി​നെ​തി​രെ ബ​ഹു​ജ​ന സ​മ​രം സം​ഘ​ടി​പ്പി​ക്കാ​ന്‍ ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ചീ​മേ​നി - ഓ​ട​ക്കൊ​ല്ലി - ഭീ​മ​ന​ടി റോ​ഡ് നി​ര്‍​മാ​ണ​ത്തി​ലെ അ​നാ​സ്ഥ​ക്കെ​തി​രെ കാ​ഞ്ഞ​ങ്ങാ​ട് കി​ഫ്ബി ഓ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. രാ​ഹു​ല്‍​ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ സ​മാ​പ​ന ദി​വ​സ​മാ​യ 30ന് ​ചി​റ്റാ​രി​ക്കാ​ലി​ല്‍ ദേ​ശി​യോ​ദ്ഗ്ര​ഥ​ന റാ​ലി​യും സം​ഗ​മ​വും സം​ഘ​ടി​പ്പി​ക്കും.
വൈ​കു​ന്നേ​രം നാലിന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മു​ന്‍ എം​എ​ല്‍​എ കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. യോ​ഗ​ത്തി​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ക​രി​മ​ഠം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ക​രി​മ്പി​ല്‍ കൃ​ഷ്ണ​ന്‍, സെ​ബാ​സ്റ്റ്യ​ന്‍ പ​താ​ലി​ല്‍, ജോ​സ് കു​ത്തി​യ​തോ​ട്ടി​ല്‍, അ​ഗ​സ്റ്റി​ന്‍ ജോ​സ​ഫ്, മാ​ത്യു സെ​ബാ​സ്റ്റ്യ​ന്‍, എം.​കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ഡൊ​മി​നി​ക് കോ​യി​ത്തു​രു​ത്തേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.