കാഞ്ഞങ്ങാട്: ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥ പരിഗണിച്ച് ജില്ലയ്ക്ക് എയിംസ് അനുവദിക്കണമെന്ന് വാല്യുബിള്‍ ഇന്ത്യന്‍ പ്രോപ്പര്‍ട്ടി മീഡിയറ്റേഴ്സ് അസോസിയേഷന്(വിപ്മ) പ്രഥമ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാരഭവനില്‍ നടന്ന പരിപാടി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. മധു ചീമേനി അധ്യക്ഷതവഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായിരുന്നു. ഷാജി മാത്യു, ലക്ഷ്മണന് ചാല, അമ്പലംകുന്ന് നാസര്‍, ഗോപാലന്, മുസമ്മില്‍ കല്ലൂരാവി, സാബുരാജ് കാലിച്ചാനടുക്കം, ഹംസ വയനാട്, എം.ഹമീദ്, ഹാജി എന്നിവര്‍ പ്രസംഗിച്ചു. ബഷീര്‍ പാലക്കാട് സ്വാഗതവും മനോജ് അമ്പലത്തറ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ഗോപാലന് പനയാല്‍ (പ്രസിഡന്റ്), മുസമ്മില്‍ കല്ലുരാവി (ജനറല്‍ സെക്രട്ടറി), മധു ചീമേനി (വര്‍ക്കിംഗ് പ്രസിഡന്റ്), നസീര്‍ ബെണ്ടിച്ചാല്‍, മോഹനന് കോട്ടപ്പാറ, ഷെരീഫ് കാഞ്ഞങ്ങാട് (വൈസ് പ്രസിഡന്റുമാര്‍), മനോജ് അമ്പലത്തറ, വിനോദ് നീലേശ്വരം, നൗഷാദ് ചിത്താരി (ജോയിന്റ് സെക്രട്ടറിമാര്‍).
കാസര്‍ഗോഡിന് എയിംസ് അനുവദിക്കണം: വിപ്മ
12:27 AM Jan 29, 2023 | Deepika.com