വെണ്ണക്കല്ല്: സെന്റ് ആന്റണീസ് ദേവാലയത്തിൽ 10 ദിവസം നീളുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വികാരി ഫാ. ഫിലിപ്പ് ചേന്നാട്ട് കൊടിയേറ്റി. ഫെബ്രുവരി നാലുവരെ എല്ലാ ദിവസവും വൈകുന്നേരം 4.30ന് വിശുദ്ധ കുർബാനയും നൊവേനയും.
ഫാ. പോൾ ഇടത്തിനകത്ത്, ഫാ. സേവ്യർ പുത്തൻപുര, ഫാ. തോമസ് ചെരുവിൽ, ഫാ. ജോസഫ് ഓരത്തേൽ, ഫാ. വിൽസൺ പുത്തൻപുരയിൽ, ഫാ. ജിനു വടക്കേമുളഞ്ഞനാൽ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും.
പ്രധാന തിരുനാൾ ദിനമായ നാലിന് വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുർബാന-ഫാ. ആന്റണി മറ്റക്കോട്ടിൽ. 6.30ന് കുരിശടിയിലേക്ക് പ്രദക്ഷിണം സമാപന ദിനമായ അഞ്ചിനു രാവിലെ 10ന് റവ. ഡോ. ജോർജ് കരോട്ടിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. തുടർന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന്.
വെണ്ണക്കല്ല് സെന്റ് ആന്റണീസ് ദേവാലയ തിരുനാൾ തുടങ്ങി
12:24 AM Jan 29, 2023 | Deepika.com