കണ്ണൂർ: കെസിസിപി ലിമിറ്റഡ് വൈവിധ്യവത്കരണ പദ്ധതിയുടെ ഭാഗമായി കമ്പനിയുടെ നീലേശ്വരം, പഴയങ്ങാടി യൂണിറ്റുകളിൽ നിർമിക്കുന്ന അഗ്രിപിത്ത് ചകിരി കമ്പോസ്റ്റ് വിപണിയിലിറക്കി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് കെസിസിപിഎൽ ചെയർമാൻ ടി.വി. രാജേഷിന് നൽകി വിപണനോദ്ഘാടനം നിർവഹിച്ചു.
സസ്യവളർച്ചയ്ക്ക് സഹായകമാണ് ചകിരി കമ്പോസ്റ്റ്. ജലസംഭരണശേഷി ഉള്ളതിനാൽ വരണ്ട കാലാവസ്ഥയിലും ഈർപ്പത്തെ നിലനിർത്തി വേനൽ കെടുതികളിൽനിന്നും വിളകളെ സംരക്ഷിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു കിലോഗ്രാം, രണ്ട് കിലോഗ്രാം, അഞ്ച് കിലോ, 10 കിലോ, 25 കിലോഗ്രാം എന്നീ പാക്കറ്റുകളിൽ ലഭ്യമാണ്. 25 രൂപ മുതൽ 360 രൂപ വരെയാണ് വില.
മാങ്ങാട്ടുപറമ്പിൽ നടന്ന ചടങ്ങിൽ കെസിസിപിഎൽ ചെയർമാൻ ടി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ, പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ബാലകൃഷൻ, ട്രേഡ് യൂണിയൻ നേതാക്കളായ ഐ.വി. ശിവരാമൻ, വി.വി. ശശീന്ദ്രൻ, മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷണൻ, അസി. ജനറൽ മാനേജർ എ.കെ. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
അഗ്രിപിത്ത് ചകിരി കമ്പോസ്റ്റ് വിപണിയിലിറക്കി
12:24 AM Jan 29, 2023 | Deepika.com