എടൂർ: തലശേരി അതിരൂപതാംഗം ഫാ. സാഫി പൗവ്വത്ത് പൗരോഹിത്യ രജതജൂബിലി നിറവിൽ. പൗരോഹിത്യ ജൂബിലിആഘോഷത്തോടനുബന്ധിച്ചുള്ള സമൂഹ ദിവ്യബലി ഇന്നു രാവിലെ പത്തിന് എടൂർ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റത്തിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും.
എടൂർ സെന്റ് മേരീസ് സ്കൂൾ റിട്ട. അധ്യാപകരായ പരേതരായ പൗവ്വത്ത് ചെറിയാൻ-കുഞ്ഞന്ന ദന്പതികളുടെ ഇളയ മകനാണ് ഫാ. സാഫി. 1998 ഡിസംബർ 28ന് അന്നത്തെ തലശേരി ആർച്ച്ബിഷപ് മാർ ജോർജ് വലിയമറ്റത്തിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു.
മേരിഗിരി (തേർത്തല്ലി), കോടോപ്പള്ളി, ചെറുപുഴ എന്നിവിടങ്ങളിൽ അസിസ്റ്റന്റ് വികാരിയായും അരവഞ്ചാൽ, വിജയപുരം, തുരുന്പി (ആശാൻകവല), കാര്യപ്പള്ളി, വെള്ളരിയാനം, അറബി എന്നിവിടങ്ങളിൽ വികാരിയായും പ്രവർത്തിച്ചു. 2010 ജനുവരി 26 മുതൽ ജർമനിയിലെ റോട്ടൻബുർഗ്-സ്റ്റുഡ് ഗാർട്ട് രൂപതയിൽ സേവനമനുഷ്ഠിക്കുകയാണ്. സഹോദരങ്ങൾ: ബാബു, ജോജു, റെയ്സ്.
ഫാ. സാഫി പൗവ്വത്ത് പൗരോഹിത്യ രജതജൂബിലി നിറവിൽ
12:20 AM Jan 29, 2023 | Deepika.com