കണ്ണൂർ: ജില്ലാ ആശുപത്രി ട്രോമ കെയർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിംഗ് ഓഫീസർ മുഹമ്മദ് ഷെമീറിനെ കഴിഞ്ഞദിവസം രോഗിയുടെ സഹായി കൈയേറ്റം ചെയ്തതിൽ എൻജിഒ അസോസിയേ ഷൻ കണ്ണൂർ ടൗൺ ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധിച്ചു.
ജീവനക്കാർ സുഗമമായി ജോലി ചെയ്യുന്നത് തടസപ്പെടുത്തുന്ന ഇത്തരം സാമൂഹ്യവിരുദ്ധർക്കെതിരേ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന് അധികൃതർ തയാറാവണമെന്നും ടൗൺ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. രാജേഷ് ഖന്ന, സംസ്ഥാന സെക്രട്ടറി എം.പി. ഷനീജ് , ജില്ലാ സെക്രട്ടറി വി.സത്യൻ, സി.കെ. കിഷോർ കുമാർ, വി.പി. ബിനോയ് തുടങ്ങിയവർ സംസാരിച്ചു. ബ്രാഞ്ച് പ്രസിഡന്റ് കെ.കെ. സുജേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ ആശുപത്രി ജീവനക്കാരനുനേരെ കൈയേറ്റം; എൻജിഒഎ പ്രതിഷേധിച്ചു
12:20 AM Jan 29, 2023 | Deepika.com