കൂത്തുപറമ്പ്: ആറാമത് സിദ്ധ ദിനാചരണം കണ്ണൂർ ജില്ലാതല ഉദ്ഘാടനം 31 ന് കൂത്തുപറമ്പിൽ നടക്കും.നാഷണൽ ആയുഷ് മിഷനും സിദ്ധാ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കെ.പി. മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്യും.
ആരോഗ്യകരമായ ജീവിതത്തിന് പോഷക മൂല്യമുള്ള സിദ്ധ ഭക്ഷണ ശീലങ്ങൾ എന്നതാണ് ഇത്തവണത്തെ സിദ്ധ ദിനാചര ണത്തിന്റെ സന്ദേശം. 31ന് രാവിലെ ഒൻപത് മുതൽ ഉച്ച വരെ മാറോളിഘട്ടിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്, എക്സ്പോ, ആരോഗ്യ പാചക മത്സരം എന്നിവ നടക്കും. മെഡിക്കൽ ക്യാമ്പിൽ സിദ്ധവൈദ്യത്തിന്റെ സവിശേഷ ചികിത്സയായ മർമ ചികിത്സയുടെ പ്രത്യേക ഒപി വിഭാഗവും ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പത്രസമ്മേളനത്തിൽ ഡോ. ഒ. സൗമ്യ, എസ്. സംഘമിത്ര, എം.വിധു പ്രിയ, എ.അബിന എന്നിവർ പങ്കെടുത്തു.
സിദ്ധദിനാചരണം: ജില്ലാതല ഉദ്ഘാടനം 31ന് കൂത്തുപറന്പിൽ
12:20 AM Jan 29, 2023 | Deepika.com