കണ്ണൂർ: ശബരിമല സീസൺ കഴിഞ്ഞ് കെഎസ്ആർടിസി ബസുകൾ തിരികെ ഡിപ്പോയിൽ എത്തിയതിനെ തുടർന്ന് കണ്ണൂർ ഡിപ്പോയിൽനിന്നുള്ള തൃശൂർ, കോഴിക്കോട്, മാനന്തവാടി സൂപ്പർ ഫാസ്റ്റ് ബസുകൾ പുനരാരംഭിച്ചു.
ബസുകളുടെ സർവീസ് താത്കാലികമായി നിർത്തി വെച്ചത് സംബന്ധിച്ച വിഷയം ജില്ലാ വികസന സമിതി യോഗത്തിൽ ചർച്ചയായിരുന്നു. അതേ സമയം ഓർഡിനറി സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ധാരണയായില്ല. 140 കിലോ മീറ്ററിന് മുകളിൽ ഓപറേറ്റ് ചെയ്യുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ ഏറ്റെടുത്ത് ഉടൻ സർവീസ് നടത്താൻ കെഎസ്ആർടിസി എംഡി നിർദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഓർഡിനറി സർവീസുകൾ പുനരാരംഭിക്കാൻ സാധിക്കുന്ന അവസ്ഥയല്ലെന്നും ഇത് പിന്നീട് പരിഗണിക്കുമെന്നും കെഎസ്ആർടിസി അധികൃതർ ജില്ലാ വികസന സമിതിയോഗത്തെ അറിയിച്ചു.
നിർത്തിവച്ച ട്രാൻ. ബസുകൾ സർവീസ് പുനരാരംഭിച്ചു
12:20 AM Jan 29, 2023 | Deepika.com