കണ്ണൂർ: കേരള കോൺഗ്രസ് നേതാവ് ജോർജ് വടകരയുടെ നിര്യാണത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ എ.ജെ. ജോസഫ്, ജില്ലാ പ്രസിഡന്റ് ജോജി ആനിത്തോട്ടം, ജില്ലാ ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ, സെക്രട്ടറി ടോമിച്ചൻ നടുത്തൊട്ടിയിൽ എന്നിവർ അനുശോചിച്ചു.
കേരള കോൺഗ്രസ്-എം ജില്ലാ സെക്രട്ടേറിയറ്റ് അനുശോചിച്ചു. കേരള കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും മറ്റു സാമൂഹിക സാംസ്കാരികരംഗങ്ങളിലും പ്രവർത്തിച്ച മികച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. ഹൈപവർ കമ്മിറ്റി അംഗങ്ങളായ ജോയിസ് പുത്തൻപുര, മാത്യു കുന്നപ്പള്ളി, സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റിയാനിമറ്റം, ജില്ലാ ജനറൽ സെക്രട്ടറി കെ ടി സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
യുഡിഎഫ് ജില്ലാ സെക്രട്ടറിയും സിഎംപി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ സി.എ. അജീർ, സിഎംപി ജില്ലാ സെക്രട്ടറി പി.സുനിൽകുമാർ എന്നിവർ അനുശോചിച്ചു. മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി അനുശോചനം രേഖപ്പെടുത്തി.
ജോർജ് വടകരയുടെ നിര്യാണത്തിൽ അനുശോചിച്ചു
12:20 AM Jan 29, 2023 | Deepika.com