പള്ളുരുത്തി: രാത്രി റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതികളെ ആക്രമിച്ച കേസിൽ രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിലായി. പള്ളുരുത്തി അയ്യവേലിപ്പറമ്പ് ശിവാനന്ദിനെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. പള്ളുരുത്തി വെളിയിലെ റോഡിൽ കൂടി നടന്നു പോകുകയായിരുന്ന ഇടുക്കി സ്വദേശിനിയായ യുവതിയെയും സുഹൃത്തായ മറ്റൊരു യുവതിയെയും പിന്തുടർന്നെത്തിയ പ്രതികൾ ആക്രമിക്കുകയായിരുന്നു.
കേസിൽ ഒന്നാം പ്രതിയായ പള്ളുരുത്തി സ്വദേശി മനോജ് ഒളിവിലാണ്. മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ.ആർ. മനോജ്, സിഐ സുനിൽ ജോമസ്, എസ്ഐ ബൽരാജ് കെ. ജോൺ, സിപിഒമാരായ രണദേവ്, പ്രജിത്ത്, പ്രജീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
യുവതികൾക്കു നേരെ അതിക്രമം: ഒരാൾ പിടിയിൽ
12:15 AM Jan 29, 2023 | Deepika.com