കൊച്ചി: മോഷ്ടിച്ച മൊബൈല്‍ ഫോണുകളുമായി രണ്ടുപേര്‍ പോലീസി ന്റെ പിടിയിലായി. കാസര്‍ഗോഡ് മാളിക വളപ്പില്‍ കല്യാണി വീട്ടില്‍ പ്രവീണ്‍ (23), പള്ളിക്കണ്ടി മര്‍ഹബ മന്‍സില്‍ മുഹമ്മദ് സഹില്‍ (20) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെ യ്തത്.
ഇടപ്പള്ളിയിലെ സ്പോര്‍ട്സ് അരീനയില്‍ കളിക്കാനെത്തിയ മൂന്നു പേരുടെ മൊബൈല്‍ ഫോണുകളാണ് പ്രതികള്‍ മോഷ്ടിച്ചത്. എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെ എറണാകുളം പെന്റാ മേനകയ്ക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് മോഷണ മുതലായ മൊബൈല്‍ഫോണുമായി ഇരുവരും കുടുങ്ങിയത്.
മോഷ്ടിച്ച ഫോണുകളുമായി രണ്ടുപേരെ പിടികൂടി
12:15 AM Jan 29, 2023 | Deepika.com