കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് നേത്രരോഗ വിഭാഗത്തില്‍ റെറ്റിനല്‍ ലേസര്‍ മെഷീന് കൊണ്ടുള്ള നൂതന ചികിത്സ സൗകര്യമൊരുക്കി. പ്രമേഹ രോഗികളില്‍ കണ്ടു വരുന്ന ഡയബറ്റിക് റെറ്റിനോപതി എന്ന രോഗത്തിനു ഫലപ്രദമായ ചികിത്സ നല്‍കുന്നതിനും റെറ്റിനല്‍ രോഗികള്‍ക്ക് ലേസര്‍ ചികിത്സ നടത്താനും ഈ മെഷീന് കൊണ്ട് സാധ്യമാണെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍ പറഞ്ഞു.
25ലക്ഷം രൂപയ്ക്കു മുകളില്‍ ചെലവ് വരുന്ന ഈ മെഷീന് ഹോസ്പിറ്റലിന്റെ തനത് ഫണ്ടില്‍ നിന്നുമാണ് വാങ്ങിയത്. ഇ തോടെ ചെലവേറിയ റെറ്റിനല്‍ ലേസര്‍ ചികിത്സ മിതമായ നിരക്കില്‍ രോഗികള്‍ക്ക് ലഭിക്കും.
എറണാകുളം മെഡിക്കല്‍ കോളജിൽ റെറ്റിനല്‍ ലേസര്‍ സൗകര്യം
12:15 AM Jan 29, 2023 | Deepika.com