ആലുവ: "പഠനത്തില്‍ മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍' എന്ന ജനസേവയുടെ പദ്ധതി ജില്ലാതല ഉദ്ഘാടനം ഡോ. ടോണി ഫെര്‍ണാണ്ടസ് നിര്‍വഹിച്ചു.
സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആലുവ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂളിലെ പഠനത്തില്‍ മികവു പുലര്‍ത്തിയ ആറു വിദ്യാര്‍ഥിനികള്‍ക്ക് സൈക്കിള്‍ സമ്മാനിച്ചാണ് ടോണി ഫെർണാണ്ടസ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
ജനസേവ സ്ഥാപകന്‍ ജോസ് മാവേലി, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ഫാസില്‍ ഹുസൈന്, പ്രിന്‍സിപ്പല്‍ കെ.എം. ബിന്ദു, മിനി ബൈജു, അഡ്വ. ചാര്‍ളി പോള്‍, ഡോ. സി.എം. ഹൈദരാലി, ചിന്നന് പൈനാടത്ത്, ജോബി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
മിടുക്കർക്ക് സൈക്കിൾ സമ്മാനിച്ച് ജനസേവ
12:15 AM Jan 29, 2023 | Deepika.com