കൊച്ചി: ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയുടെയും എറണാകുളം റെയിൽവേ ചൈൽഡ് ലൈനിന്റെയും നേതൃത്വത്തിൽ ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റ് സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്യാന്പ് നടത്തി.
ക്യാന്പ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പി.എസ്. നിഷി ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എൻ. രഞ്ജിത് കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം റെയിൽവേ ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റ് സ്കൂൾ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് എം.സി. ടീന, പിടിഎ പ്രസിഡന്റ് എ.എൻ. സജീവൻ, സ്കൂൾ അധ്യാപിക ഷിജി ജോസ്, റെയിൽവേ ചൈൽഡ് ലൈൻ ടീം മെന്പർ ആന്റണി പൗലോസ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
ലഹരി വിരുദ്ധ ബോധവത്കരണ ക്യാന്പ്
12:14 AM Jan 29, 2023 | Deepika.com