കാക്കനാട് : തൃക്കാക്കര നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജിവച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റാഷിദ് ഉളളംപിളളിയാണ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവച്ചത്. ഇന്നലെ മുൻസിപ്പൽ സൂപ്രണ്ട് (സെക്രട്ടറി ഇൻചാർജ്) ശാലിനി സാമിന് കൈമാറി.
ആരോഗ്യ വിഭാഗത്തിൽ ചുമതലകൾ നിർവഹിക്കാൻ പാർട്ടിക്കകത്തുനിന്നു വേണ്ട പിന്തുണ ലഭിക്കാത്തതു കൂടിയാണ് രാജിയെന്നാണ് സൂചന. മുൻ ധാരണ അനുസരിച്ച് രാജിവെക്കാൻ അഞ്ചുമാസം കുടിയുള്ളപ്പോഴാണ് രാജി. ജോലി സംബന്ധമായ തിരക്കിൽ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ കഴിയാത്തതിനാലാണ് രാജിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തൃക്കാക്കര നഗരസഭയിൽ സ്ഥിരംസമിതി അധ്യക്ഷൻ രാജിവച്ചു
12:14 AM Jan 29, 2023 | Deepika.com