കിഴക്കന്പലം: കിഴക്കന്പലത്തെ ഒരു വീടിനു പിന്നിൽ സമീപവാസി കണ്ടെത്തിയ മൂന്നു മൂർഖൻ പാന്പുകളെ പാന്പു പിടുത്തക്കാരനെ വിളിച്ചു വരുത്തി പിടികൂടി കാട്ടിലേക്കയച്ചു.
കിഴക്കന്പലം പൊയ്യക്കുന്നം വാച്ചേരി മേരി പൗലോസിന്റെ വീടിനതിർത്തിയിലാണ് സമീപവാസി പാന്പുകളെ കണ്ടത്. ഉടനെ സമീപസ്ഥരെ ഇക്കാര്യം അറിയിച്ചു.
ഉടനെയെത്തിയ നാട്ടുകാർ പാന്പുകളെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാർ പഞ്ചായത്തധികാരികളെ അറിയിച്ചതിനെ തുടർന്ന് എത്തിയ പഞ്ചായത്ത് പ്രസിഡന്റ് നിനി രതീഷും പഞ്ചായത്തംഗം കെ.എ. ബിനുവും വിവരം വനം വകുപ്പിനെയും അറിയിച്ചു.
അംഗീകാരമുള്ള പാന്പു പിടുത്തക്കാരെയും ബന്ധപ്പെട്ടു. ഉടനെയെത്തിയ തട്ടേക്കാട് ഫോറസ്റ്റ് ഡിവിഷനിലെ അങ്കമാലി സ്വദേശിയായ മണികണ്ഠൻ നാട്ടുകാരുടെ സഹായത്തോടെ സമീപത്തായുള്ള കാഞ്ഞിരമരത്തിനരികിലെ മാളത്തിൽ ഒളിച്ചിരുന്ന മൂന്നു പാന്പുകളെയും പിടികൂടി ചാക്കിലാക്കി.
എട്ടടിയോളം നീളമുള്ള പാന്പുകളെയാണ് പിടികൂടിയത്. പാന്പുകളിലൊന്ന് പെണ് ഇനത്തിലുള്ളതാണെന്ന് മണികണ്ഠൻ പറഞ്ഞു.
പിടികൂടിയ മൂന്നു മൂർഖനേയും മണികണ്ഠൻ തട്ടേക്കാട് വനത്തിലേക്ക് കൊണ്ടു പോയി. സംഭവം അറിഞ്ഞ് ഒട്ടേറെ നാട്ടുകാരും പഞ്ചായത്തംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.
കിഴക്കന്പലത്ത് മൂന്ന് മൂർഖൻ പാന്പുകളെ പിടികൂടി കാട്ടിലേക്കയച്ചു
12:13 AM Jan 29, 2023 | Deepika.com