റിപ്പണ്‍: സെന്റ് ജോസഫ്സ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും പരിശുദ്ധ ദൈവമാതാവിന്റെയും തിരുനാൾ തുടങ്ങി. വികാരി ഫാ.സണ്ണി കൊല്ലാർതോട്ടം കൊടിയേറ്റി.
ഇന്നു രാവിലെ 7.30ന് പാടിവയൽ ഡോണ്‍ ബോസ്കോ റെക്ടർ ഫാ.ബെഞ്ചമിൻ പാന്പയ്ക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന പത്തിന് വിശുദ്ധ കുർബാന. നാളെ മുതൽ ഫെബ്രുവരി ഒന്നു വരെ വൈകുന്നേരം 4.30ന് ആരാധന, അഞ്ചിന് വിശുദ്ധ കുർബാന, പ്രസംഗം, നൊവേന. യഥാക്രമം നെടുന്പാല വികാരി ഫാ.റെജി മുതുകത്താനിയിൽ, കൽപ്പറ്റ ഫൊറോന വികാരി ഫാ.ജോഷി പെരിയപ്പുറം, ദ്വാരക പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ.ജോജോ കുടുക്കച്ചിറ എന്നിവർ കാർമികരാകും. രണ്ടിന് വൈകുന്നേരം അഞ്ചിന് ഫാ.ജയിംസ് പുത്തൻപറന്പിൽ(മരകാവ്), ഫാ.തോമസ് വട്ടക്കാട്ട്(ലക്കിടി), ഫാ.വിമൽദേവ് കണ്ടത്തിൽ(കാസർഗോഡ്), ഫാ.റോണി കൈനിക്കുന്നേൽ(എറണാകുളം) എന്നിവരുടെ കാർമികത്വത്തിൽ സമൂഹബലി, ദിവ്യകാരുണ്യ പ്രദക്ഷിണം. മൂന്നിന് വൈകുന്നേരം അഞ്ചിന് റിപ്പണ്‍ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ജോസഫ് നിക്കോളാസിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, 6.30ന് മതബോധന സംഘടനകളുടെ വാർഷികം കൽപ്പറ്റ മേഖല മതബോധന ഡയറക്ടർ ഫാ.സുനിൽ മഠത്തിൽ ഉദ്ഘാടനം ചെയ്യും. നാലിന് വൈകുന്നേരം 4.30ന് നിലന്പൂർ മണിമൂളി റീജിയൻ സിഞ്ചെലൂസ് ഫാ.തോമസ് മണക്കുന്നേലിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന 6.30ന് റിപ്പണ്‍ സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് ഫാ.സുമൻ ഉഴുന്നാലിന്റെ നേതൃത്വത്തിൽ പ്രദക്ഷിണം. സന്ദേശം: ഫാ.ജോസഫ് നിക്കോളാസ്. അഞ്ചിന് രാവിലെ ഒന്‍പതിന് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലത്തിനു സ്വീകരണം.
പത്തിന് മാർ അലക്സ് താരാമംഗലം, ഫാ.ജോസഫ് പൗവൻകുളം, ഫാ.സനൽ കൊടപ്പനാംകുന്നേൽ എന്നിവരുടെ കാർമികത്വത്തിൽ പൊന്തിഫിക്കൽ കുർബാന. രണ്ടിന് കൊടിയിറക്കൽ.
റിപ്പണ്‍ പള്ളിയിൽ തിരുനാൾ തുടങ്ങി
12:02 AM Jan 29, 2023 | Deepika.com