കങ്ങഴ: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ ആക്കി. ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ചങ്ങനാശേരി കങ്ങഴ കൊറ്റംചിറ തകടിയേൽ അബിനെ (24) യാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി കോട്ടയം ജില്ലയിലെ മണിമല, കറുകച്ചാൽ എന്നിവടങ്ങളിലും കണ്ണൂരിലും കൊലപാതകശ്രമം, മോഷണം കവർച്ച, തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് വിൽപ്പന, അടിപിടി തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കറുകച്ചാൽ സ്റ്റേഷനിലെ വധശ്രമ കേസിൽ റിമാൻഡിൽ കഴിഞ്ഞുവരവെയാണ് ഇയാളെ കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്.
കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ ആക്കി
11:57 PM Jan 28, 2023 | Deepika.com