നെടുംകുന്നം ബ്രാന്‍ഡ് അരി വിപണിയിലെത്തിച്ച് കര്‍ഷ കൂട്ടായ്മ
11:57 PM Jan 28, 2023 | Deepika.com
നെടുംകുന്നം: നെടുംകുന്നത്തെ കര്‍ഷക മുന്നേറ്റം കാര്‍ഷിക കൂട്ടായ്മ ജൈവ രീതിയില്‍ ഉത്പാദിപ്പിച്ച അരി വീണ്ടും വിപണിയിലെത്തിച്ചു. നാരകച്ചാല്‍, മുളയംവേലി, തെങ്ങുംപള്ളി പാടശേഖരങ്ങളില്‍ കര്‍ഷക കൂട്ടായ്മ വിളവെടുത്ത നെല്ലാണ് കുത്തി അരിയാക്കി വിപണിയിലെത്തിച്ചത്. അരിയുടെ വില്പന നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് ബീന നൗഷാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവി സോമന് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ഹേമലത പ്രേംസാഗര്‍, ബ്ലോക്ക് അംഗം ലതാ ഉണ്ണിക്കൃഷ്ണന്, പഞ്ചായത്തംഗം സിബി മഠത്തിനാല്‍, കൃഷി ഓഫീസര്‍ അനില്‍ സെബാസ്റ്റ്യന്‍, അജിത്ത് മുതിരമല, അഡ്വ. പി.സി. മാത്യു, ജോസ് വഴിപ്ലാക്കല്‍, സി.ബി. സദാശിവന് തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്തോഫീസിന് സമീപത്താണ് അരി വിതരണം കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.