ചങ്ങനാശേരി: അതിരൂപതയുടെ 24-ാാമത് ബൈബിള്‍ കണ്വന്ഷന് മുന്നോടിയായുള്ള ഫൊറോന തിരിച്ചുള്ള മേഖല ഒരുക്ക കണ്വന്ഷന് ഇന്നാരംഭിക്കും. കുറുമ്പനാടം ഫൊറോന കോണ്വന്ഷന് ഇന്ന് ഉച്ചകഴിഞ്ഞ് 2.15 മുതല്‍ 4.15 വരെ സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ നടക്കും. വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ഫൊറോന വികാരി ഫാ. ചെറിയാന് കറുകപ്പറമ്പില്‍ അധ്യക്ഷത വഹിക്കും. സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സിറിയക് കോട്ടയില്‍ വചനസന്ദേശം നല്‍കും. ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തി മുഖ്യപ്രഭാഷണം നടത്തും. ഫാ. ജോസഫ് ചൂളപ്പറമ്പില്‍, ചെറിയാന് നെല്ലുവേലി തുടങ്ങിയവര്‍ പ്രസംഗിക്കും.
ചങ്ങനാശേരി ഫൊറോന കണ്വന്ഷന് ഫ്രെബുവരി അഞ്ചിന് പാറേല്‍ പള്ളിയിലും, തുരുത്തി ഫൊറോന കണ്വന്ഷന് ഫെബ്രുവരി 11ന് മാര്‍ത്ത് മറിയം ഫൊറോന പള്ളിയിലും, തൃക്കൊടിത്താനം ഫൊറോന കണ്വന്ഷന് ഫെബ്രുവരി 12ന് സെന്റ് സേവ്യേഴ്സ് ഫൊറോനാ പള്ളിയിലും നടക്കും. കുടുംബകൂട്ടായ്മ ലീഡര്‍മാര്‍, ആനിമേറ്റര്‍മാര്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, മതാധ്യാപകര്‍, സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.
ഫെബ്രുവരി 21 മുതല്‍ 25 വരെ തീയതികളില്‍ വൈകുന്നേരം നാലുമുതല്‍ മുതല്‍ രാത്രി ഒമ്പതുവരെ കത്തീഡ്രല്‍ പള്ളി മൈതാനിയില്വച്ചാണ് ചങ്ങനാശേരി അതിരൂപതാ കണ്വന്ഷന് നടക്കുന്നത്. ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് കണ്വന്ഷന് നയിക്കുന്നത്.
ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്വന്ഷന് മേഖല ഒരുക്ക കണ്‍വന്‍ഷനുകള്‍ ഇന്നാരംഭിക്കും
11:57 PM Jan 28, 2023 | Deepika.com