കുടുംബശ്രീക്ക് മാതൃകയായി ജനനി ഫ്ളവർമിൽ
11:55 PM Jan 28, 2023 | Deepika.com
നെടുമങ്ങാട് : അരുവിക്കര പഞ്ചായത്തിലെ കുടുംബശ്രീക്ക് മാതൃകയായി ജനനി ഫ്ളവർമിൽ മാറുന്നു. സിഡിഎസിനു കീഴിൽ 20 വാർഡുകളിലായി 320 കുടുംബശ്രീ യൂണിറ്റുകളാണുള്ളത്. പഞ്ചായത്തിലെ ശ്രദ്ധേയമായ ഒരു കുടുംബ ശ്രീ യൂണിറ്റാണ് ജനനി. പത്ത് അംഗങ്ങൾ അടങ്ങുന്ന ജനനി കുടുംബ ശ്രീ യൂണിറ്റ് ആരംഭിച്ചത് 2000ത്തിൽ ആണ്. ഇന്ന് സ്വന്തമായിട്ട് ഒരു ഫ്ലവർമിൽ ഉണ്ട്. യൂണിറ്റിലെ പത്ത് അംഗങ്ങളുടെ കുടുംബങ്ങൾക്ക് ഇതിൽ നിന്നും നല്ലൊരു വരുമാനം കിട്ടുന്നുണ്ട്. എണ്ണയാട്ടികൊടുക്കുന്നതോടൊപ്പം കൊപ്രശേഖരണവും നടത്തിവരുന്നുണ്ട്. സബ്സി ഡി ഉള്ള ലോൺ ആയ 4.5 ലക്ഷം രൂപ മുടക്കിയാണ് യൂണിറ്റ് ആരംഭിച്ചത്. മറ്റ് കുടുംബ ശ്രീ യൂണിറ്റുകൾക്ക് ഒരു മാതൃകയായി മാറുകയാണ് ജനനി കുടുംബശ്രീ യൂണിറ്റ്.